ഷാരൂഖിന് പിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ്, ചോദ്യം ചെയ്യലിന് ഹാജരാകണം

മുംബൈ: നടന്‍മാര്‍ക്കൊക്കെ കഷ്ടകാലമാണോ ? ബോളിവുഡ് താരം ഷാരൂഖാനും കുടുങ്ങുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സ്വന്തം ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഉപയോഗിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന പരാതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിന്നാലെ കുടിയിരിക്കുകയാണ്. ആദ്യം നല്‍കിയ നോട്ടീസിനോട് നടന്‍ പ്രതികരിക്കാതെ വന്നതോടെ, ഓഗസ്റ്റ് 23ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ താരത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

ഓഹരികള്‍ വിലക്കുറിച്ച് കാണിച്ചതിലൂടെ വിദേശ നാണ്യ വരുമാനത്തില്‍ 73.6 കോടിയുടെ നഷ്ടമുണ്ടായെന്നാണ് പരാതി. കേസുമായി ബന്ധപ്പെട്ട് താരത്തിനും ഭാര്യ ഗൗരി ഖാനും പുറമേ നടി ജൂഹി ചൗളയ്ക്കും ഭര്‍ത്താവ് ജെയ് മെഹ്ത്തയ്ക്കും നോട്ടീസ് ലഭിച്ചിട്ടുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!