ദേശീയ സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ കേരളം മുന്നില്‍

ദേശീയ സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ കേരളം മുന്നില്‍

റോഹ്തക്: ദേശീയ സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിന്റെ നാലാം ദിവസം മൂന്ന് സ്വര്‍ണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവുമുള്‍പെടെ എട്ട് മെഡലുകള്‍ നേടി കേരളം(63 പോയിന്റ്)
മുന്നിലെത്തി. ദേശീയ സ്‌കൂള്‍ മീറ്റ് ചരിത്രത്തിലാദ്യമായി ആണ്‍കുട്ടികളുടെ ഡിസ്‌കസ് ത്രോയില്‍ കേരളം സ്വര്‍ണം നേടിയതും ഇന്നലെ നേട്ടമായി.  അലക്‌സ് പി തങ്കച്ചനാണ് ഈ ഇനത്തില്‍ സ്വര്‍ണ നേട്ടത്തിലൂടെ ചരിത്രം തിരുത്തിയത്. പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജംപില്‍ പി.ആര്‍ ഐശ്വര്യയും, 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ വിഷ്ണുപ്രിയയും നാലാം ദിനത്തില്‍ കേരളത്തിനായി സുവര്‍ണ നേട്ടം സ്വന്തമാക്കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!