ജിംനാസ്റ്റിക്‌സില്‍ ചരിത്രനേട്ടം: ദീപ കര്‍മാക്കര്‍ ഫൈനലില്‍

rio gimnastics india deepaറിയോ ഡി ജെനെയ്‌റോ: ചരിത്രത്തിലാദ്യമായി ജിംനാസ്റ്റിക്‌സില്‍ ഇന്ത്യന്‍ താരത്തിന് ഫൈനല്‍ പ്രവേശനം. വോര്‍ട്ട് ഇനത്തില്‍ എട്ടാം സ്ഥാനം സ്ഥാനക്കാരിയായാണ് ദീപ കര്‍മാക്കര്‍ ഫൈനല്‍ യോഗ്യത നേടിയത്. ഇന്നലെ രാത്രി ആരംഭിച്ച യോഗ്യത റൗണ്ട് മത്സരത്തില്‍ അവസാന യോഗ്യത മാര്‍ക്കായ എട്ടാം സ്ഥാനത്തോടെയാണ് ദീപ ചരിത്രനേട്ടത്തിലെത്തിയത്. ഓഗസ്റ്റ് 14നാണ് ഫൈനല്‍.

ഇന്നലെ രാത്രി നടന്ന യോഗ്യതാ മത്സരത്തില്‍ മൂന്നാമതായി മത്സരത്തിനിറങ്ങിയ ദീപ തന്റെ പ്രിയപ്പെട്ട ഇനമായ വോര്‍ട്ടില്‍ മികച്ച പ്രകടനവുമായി നാലാം സ്ഥാനത്ത് എത്തിയിരുന്നു. എന്നാല്‍ മറ്റിനങ്ങളിലെ മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഏഴാമത് ആകുകയും ഒടുവില്‍ എല്ലാ ഇനങ്ങളും പൂര്‍ത്തിയായപ്പോള്‍ എട്ടാം സ്ഥാനക്കാരിയായി ഫൈനലില്‍ പങ്കെടുക്കാന്‍ യോഗ്യത കരസ്ഥമാക്കുകയുമായിരുന്നു.

നേരത്തെ അമ്പെയ്ത്തില്‍ ക്വാര്‍ട്ടറില്‍ പരാജയപ്പെട്ട് ഇന്ത്യന്‍ ടീം പുറത്തായി. ഷൂട്ടിംഗിലും ഇന്ത്യന്‍ താരങ്ങള്‍ നിരാശപ്പെടുത്തി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!