നര്‍സിംഗിന് 4 വര്‍ഷം വിലക്ക്; ഗുസ്തിയില്‍ മത്സരിക്കാനാകില്ല

റിയോ ഡി ജനീറോ: ഉത്തേജക മരുന്ന് വിവാദത്തില്‍പ്പെട്ട ഇന്ത്യന്‍ ഗുസ്തി താരം നര്‍സിംഗ് യാദവിന് നാലു വര്‍ഷം വിലക്ക്. രാജ്യാന്തര കായിക കോടതിയുടേതാണ് ഉത്തരവ്. ഇതോടെ ഇന്ന് നടക്കാനിരുന്ന ഒളിമ്പിക്‌സ് ഗുസ്തിയില്‍ നര്‍സിംഗിന് മത്സരിക്കാനാവില്ല. നര്‍സിംഗിനെ കുറ്റവിമുക്തനാക്കിയ നാഡയുടെ തീരുമാനം കോടതി അംഗീകരിക്കാതിരുന്നതോടെയാണ് വിലക്കെന്ന കടുത്ത തീരുമാനത്തിലേക്ക് എത്തിയത്. നാഡയുടെ പ്രത്യേക അനുമതിയോടെ ഒളിമ്പിക്‌സിനെത്തിയ സര്‍സിംഗിനെതിരെ വാഡയുടെ പരാതിയിലാണ് കോടതിയുടെ നടപടി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!