ലോക ബാഡ്മിന്റണ്‍: സിന്ധു ഫൈനലില്‍, സൈനയ്ക്ക് വെങ്കലം

ലോക ബാഡ്മിന്റണ്‍: സിന്ധു ഫൈനലില്‍, സൈനയ്ക്ക് വെങ്കലം

ഗ്ലാസ്‌ഗോ: പി വി സിന്ധു ലോക ബാഡ്മിന്‍റൺ ചാമ്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിച്ചു. സെമിയിൽ ചൈനയുടെ ചെൻ യുഫേ യെ യാണ് പി വി സിന്ധു പരാജയപ്പെടുത്തിയത്. സ്കോർ 21 -13, 21- 10 . ആദ്യമായാണ് സിന്ധു ലോക ബാഡ്മിന്റണിൽ ഫൈനലിൽ എത്തുന്നത്.

ഇന്ത്യയുടെ സൈന നെഹ്‌വാള്‍ സെമിയില്‍ തോറ്റ് പുറത്തായത്. മത്സരത്തില്‍ തോറ്റെങ്കിലും സൈനയ്ക്ക് വെങ്കല മെഡല്‍ ലഭിക്കും. ജപ്പാന്‍ താരം നൊസോമി ഒകുഹാരയാണ് സൈനയെ തോല്‍പ്പിച്ചത്. മൂന്ന് സെറ്റ് നീണ്ട മത്സരത്തില്‍ അദ്യ സെറ്റ് സ്വന്തമാക്കിയ ശേഷമാണ് തോറ്റത്. സ്‌കോര്‍: 12-21, 21-17, 21-10.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!