രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് മെസി വിരമിക്കുന്നു; ഇനി ക്ലബ് ഫുട്‌ബോളില്‍ മാത്രം

രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് മെസി വിരമിക്കുന്നു; ഇനി ക്ലബ് ഫുട്‌ബോളില്‍ മാത്രം

messi-2ന്യൂജേഴഴ്‌സി: ശതാബ്ദി കോപ്പ കപ്പ് നഷ്ടമായതിനു പിന്നാലെ ആരാധകരെ വീണ്ടും നിരാശയിലാക്കി മെസിയുടെ തീരുമാനം. അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ഇതിഹാസം ലേയണല്‍ മെസി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. ഫൈനലില്‍ പെനാല്‍ട്ടി നഷ്ടമാക്കിയത് തോല്‍വിയുടെ ഉത്തരവാദിത്വം മെസിയുടെ മേലാക്കിയിരുന്നു. ഇതോടെയാണ് വൈകാരികമായ വിരമിക്കല്‍ തീരുമാനം പുറത്തുവന്നത്. മെസിയുടെ തീരുമാനം വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സാണ് പുറത്തുവിട്ടത്. ക്ലബ് ഫുട്‌ബോളിള്‍ മെസി തുടരുമെന്നാണ് റിപ്പോര്‍ട്ട്. സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയുടെ പ്ലേ മേക്കറായി മെസി ഇനിയും കളിക്കളത്തിലെത്തും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!