കോപ്പയില്‍ മുത്തമിട്ട് ചിലി

messiഷൂട്ടൗട്ടില്‍ മെസ്സിക്ക് പുറമെ ബിഗ്ലിയും അര്‍ജന്റീനയുടെ ക്ലിക്ക് പാഴാക്കി. തുടര്‍ച്ചയായ നാലാം ഫൈനല്‍ അര്‍ജന്റീനയുടെ തോല്‍വി. ഷൂട്ടൗട്ടില്‍ ചിലി മികച്ച പ്രകടനം കാഴ്ചവെച്ചതോടെ അര്‍ജന്റീനയുടെ കീരീട സ്വപ്‌നങ്ങള്‍ അസ്തമിച്ചു. ചിലിക്ക് വേണ്ടി അരാന്‍ഗ്യുസ്, ബ്യൂസിഞ്ഞ്യോര്‍, കാസ്റ്റിലോ, സില്‍വ എന്നിവര്‍ കിക്കുകള്‍ നേടി.

സംഭവ ബഹുലമായ ആദ്യ പകുതിയില്‍ പന്ത് അധികവും കൈവശം വെച്ചത് ചിലെയായിരുന്നു. ആദ്യ പകുതിയില്‍ തന്നെ രണ്ടു ചുവപ്പു കാര്‍ഡുകള്‍ പുറത്തെടുത്ത ബ്രസീലിയന്‍ റഫറി ഹെബര്‍ ലോപ്പസ് മഞ്ഞക്കാര്‍ഡുകളിലൂടെയും ശ്രദ്ധേയനായി. ആദ്യ പകുതിയില്‍ മാത്രം അഞ്ചു മഞ്ഞക്കാര്‍ഡുകളാണ് റഫറി പുറത്തെടുത്തത്.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!