അണ്ടര്‍ 17 ലോകകപ്പ്: കടകള്‍ ഒഴിയണം, നഷ്ടപരിഹാരം നല്‍കും

0

കൊച്ചി: ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കു സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി കല്ലൂര്‍ ജവാഹര്‍ലാല്‍ സ്‌റ്റേഡിയത്തിലെ വാടക മുറികള്‍ ഒഴിയാന്‍ ഉത്തരവ്. ഈ മാസം 25 മുതല്‍ ഒഴിയണമെന്നാണ് ഹൈക്കോടതി നിര്‍ദേശം. വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ഇതിനായി ജി.സി.ഡി.എ 25 ലക്ഷം രൂപ ട്രഷറിയില്‍ കെട്ടിവയ്ക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. നഷ്ടപരിഹാരം നിശ്ചയിക്കുന്നതിനും പണം കൈമാറാനുമായി കമ്മിറ്റിയെയും ഹൈക്കോടതി ചുമതലപ്പെടുത്തി. 46 വാടകക്കാരാണ് ഹൈക്കോടതിയെ സമീപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here