ദേശീയ ജൂനിയര്‍ അത്‌ല‌‌റ്റിക് കരീടം ഒരിക്കല്‍ കൂടി കേരളം നേടി

കോയമ്പത്തൂര്‍:  ദേശീയ ജൂനിയര്‍ അത്‌ല‌‌റ്റിക് കരീടം ഒരിക്കല്‍ കൂടി കേരളം നേടി. ആദ്യ മൂന്നു ദിനങ്ങള്‍ പിറകിലായിരുന്ന കേരളം നാലാംദിനം ഇഞ്ചിനിഞ്ച് പോരാട്ടത്തിത്തിലാണ് മുന്നിലെത്തിയത്.
കേരളത്തിന് ആകെ 429 പോയിന്റ് കിട്ടി. തമിഴ്‌നാടിന് 413.5 പോയിന്റ് ലഭിച്ചു. പെണ്‍കുട്ടികളില്‍ 268 പോയിന്റുമായി കേരളം ഒന്നാമത് വന്നു. ആണ്‍കുട്ടികളില്‍ 273 പോയിന്റുമായി ഹരിയാനയാണ് ഒന്നാമതെത്തിയത്.  അവസാനദിനം രണ്ടു സ്വര്‍ണവും നാലു വെള്ളിയും ആറു വെങ്കലവുമാണ് കേരളം നേടിയത്. ആകെ 18 വീതം സ്വര്‍ണവും വെള്ളിയും 23 വെങ്കലവും കിട്ടി. സ്വര്‍ണനേട്ടത്തില്‍ തമിഴ്നാട് കേരളത്തെ മറികടന്നു. 20 സ്വര്‍ണവും 12 വെള്ളിയും 16 വെങ്കലവുമായിരുന്നു തമിഴ്നാടിന്. മീറ്റിലെ മികച്ച അത്ലീറ്റുകളില്‍ ഹരിയാനയാണ് ആധിപത്യം നേടിയത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!