ബ്ളാസ്റ്റേഴ്സ് ഐഎസ്എല്‍ ഫൈനലിന്റെ പടിവാതിലില്‍

കൊച്ചി: ഡല്‍ഹി ഡൈനാമോസിനെ ഒരു ഗോളിന് വീഴ്ത്തി കേരള ബ്ളാസ്റ്റേഴ്സ് ഐഎസ്എല്‍ ഫൈനലിന്റെ പടിവാതിലില്‍. ഇന്നലെ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ആതിഥേയര്‍ ജയിച്ചത്. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 64-ാം മിനിറ്റില്‍ കെര്‍വന്‍സ് ബെല്‍ഫോര്‍ട്ട് വിജയഗോള്‍ നേടി. രണ്ടാംപാദത്തില്‍ ഡല്‍ഹിക്കെതിരെ സമനില മതി ബ്ളാസ്റ്റേഴ്സിന് ഫൈനലില്‍ കടക്കാന്‍. 14ന് ഡല്‍ഹിയിലാണ് രണ്ടാംപാദ മത്സരം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!