വടക്കുകിഴക്കന്‍ കഴിക്കാരെ അണിനിരത്തി ഐ.എസ്.എല്‍ നാലാം പതിപ്പിലേക്ക് കേരള ബ്ലാസ്‌റ്റേഴ്‌സ്

മുംബൈ: വടക്കുകിഴക്കന്‍ കഴിക്കാരെ അണിനിരത്തി ഐ.എസ്.എല്‍ നാലാം പതിപ്പിലേക്ക് കേരള ബ്ലാസ്‌റ്റേഴ്‌സ്. മലയാളിതാരങ്ങളില്‍ റിനോ ആന്റോ, യുവതാരം അജിത് ശിവന്‍ എന്നിവര്‍ ടീമിലെത്തി. അറാട്ട ഇസുമി, ജാക്കിചന്ദ് സിങ്, ലാല്‍റുവത്തര, സുഭാശിഷ് റോയ്, കരണ്‍ സാഹ്നി എന്നിവരും നാലാംപതിപ്പില്‍ ബ്ളാസ്റ്റേഴ്സിനായി ബൂട്ടണിയും. വടക്കുകിഴക്കന്‍ മേഖലയില്‍നിന്ന് ഒമ്പതു കളിക്കാരാണ്. ഡ്രാഫ്റ്റില്‍ ആകെ 13 കളിക്കാരെയാണ് സ്വന്തമാക്കിയത്. മൂന്നുപേരെ നിലനിര്‍ത്തിയിരുന്നു. ഇനി വിദേശതാരങ്ങളുടെ തെരഞ്ഞെടുപ്പാണ്. 25 ആണ് ആകെ അംഗസഖ്യ. ഇതില്‍ ഏഴുപേര്‍ വിദേശകളിക്കാരായിരിക്കും.

അതേസമയം, മലയാളിതാരം അനസ് എടത്തോടികയെ സ്വന്തമാക്കാനുള്ള ബ്ളാസ്റ്റേഴ്സിന്റെ ശ്രമത്തിന് തിരിച്ചടികിട്ടി. ഒന്നാംറൌണ്ടിലെ ആദ്യ വിളിയില്‍ത്തന്നെ ജാംഷെഡ്പുര്‍ എഫ്സി അനസിനെ അവരുടെ പാളയത്തിലെത്തിച്ചു. 1.10 കോടി രൂപയായിരുന്നു അനസിന്റെ വില. ആകെ 13 മലയാളി താരങ്ങളായിരുന്നു ഡ്രാഫ്റ്റില്‍. മുന്‍ കേരള ബ്ളാസ്റ്റേഴ്സ് മുന്നേറ്റക്കാരന്‍ മുഹമ്മദ് റാഫി (30 ലക്ഷം) ചെന്നൈയിന്‍ എഫ്സിയുടെ ഭാഗമായി. സക്കീര്‍ മുണ്ടംപാറ (18 ലക്ഷം) മുംബൈ സിറ്റി എഫ്സിയിലാണ്. ഗോളി ഷഹീന്‍ലാലും ചെന്നൈയിനിലെത്തി. അബ്ദുള്‍ ഹക്കു നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡില്‍ ചേര്‍ന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!