മുംബൈ സിറ്റി കേരള ബ്ലാസ്‌റ്റേഴ്‌സിനെ നിലംപരിശാക്കി

മുംബൈ :  അഞ്ചു ഗോളുകള്‍കൊണ്ട് മുംബൈ സിറ്റി  കേരള ബ്ലാസ്‌റ്റേഴ്‌സിനെ  നിലംപരിശാക്കി. ഐഎസ്എലില്‍ ബ്ളാസ്റ്റേഴ്സിന്റെ ഏറ്റവും അപമാനകരമായ തോല്‍വി. മുംബൈ 19 പോയിന്റുമായി ഒന്നാംസ്ഥാനത്തേക്കുയര്‍ന്നു. ബ്ളാസ്റ്റേഴ്സ് നാലാംപടിയിലേക്ക് വഴുതി. ഫോര്‍ലാന്റെ ഹാട്രിക്കില്‍ ഉറഞ്ഞുപോയ ബ്ളാസ്റ്റേഴ്സ് അവസാനഘട്ടത്തില്‍ രണ്ടുഗോള്‍കൂടി വഴങ്ങി ദുരന്തം പൂര്‍ത്തിയാക്കി. കഫുവും ലൂസിയാന്‍ ഗോയിയാനും മുംബൈയുടെ പട്ടിക തികച്ചു.  ആറു ദിവസത്തെ ഇടവേളയ്ക്കുശേഷം കളത്തിലിറങ്ങിയ ബ്ളാസ്റ്റേഴ്സ് കളി മറന്നവരെപ്പോലെയായിരുന്നു പന്ത് തട്ടിയത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!