കൊമ്പന്മാര്‍ക്ക്‌ ഷൂട്ടൗട്ടില്‍ 3-4; കേരളം കൊല്‍ക്കത്തയോടെ തോറ്റു

കൊച്ചി: പ്രതീക്ഷകളുടെ കൂമ്പാരവുമായി കൊച്ചിയിലെത്തിയ കൊമ്പന്മാര്‍ക്ക്‌ ഷൂട്ടൗട്ടില്‍ 3-4. കേരളം കൊല്‍ക്കത്തയോടെ തോറ്റു. ഐ.എസ്.എല്‍ ചരിത്രത്തിന്റെ ആദ്യ സീസണ്‍ മൂന്നാം സീസണിലും ആവര്‍ത്തിക്കുകയായിരുന്നു.

മല്‍സരത്തിന്റെ മുഴുവന്‍ സമയവും അധികസമയവും 1-1 ല്‍ നിന്നും സമനിലയില്‍ നിന്നും മുന്നോട്ടുപോവാന്‍ ഇരു ടീമുകള്‍ക്കും കഴിഞ്ഞില്ല. അതിനാല്‍ ചാംപ്യന്‍മാരെ നിര്‍ണയിക്കാന്‍ മല്‍സരം ഷൂട്ടൗട്ടിലേക്ക് നീങ്ങി. ആദ്യം കിക്കെടുത്ത കേരളത്തിന്റെ ജര്‍മെയ്ന്‍ ലക്ഷ്യം കണ്ടു. കൊല്‍ക്കത്തയുടെ ആദ്യ കിക്കെടുക്കാനെത്തിയ ഇയാന്‍ ഹ്യൂമിന് പക്ഷേ അടിതെറ്റി. നിര്‍ണായകമായ നാലാം കിക്കെടുത്തത് കേരളത്തിന്റെ പ്രതിരോധ താരം കെഡ്രിക്ക് ഹെങ്ബാര്‍ട്ട്. കേരളം ഞെട്ടിയ കാഴ്ച.  വലത്തോട്ട് ചാടിയ കൊല്‍ക്കത്തന്‍ ഗോളി ദെബാജിത്തിന്റെ കാലുകളില്‍ തട്ടി കേരളത്തിന്റെ പ്രതീക്ഷകള്‍ പുറത്തേക്ക്. സ്‌കോര്‍: 3-3. ഗോളായാല്‍ തങ്ങള്‍ക്ക് കപ്പെന്ന പ്രതീക്ഷയോടെയാണ് കൊല്‍ക്കത്തയുടെ ജുവല്‍ രാജ ഷെയ്ക്ക് എത്തിയത്. ജുവല്‍ രാജ ആ കിക്ക് ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു. സ്‌കോര്‍: 4-3


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!