ഇന്ത്യയ്ക്ക്141 റണ്‍സിന്റെ വിജയം

ഇന്ത്യയ്ക്ക്141 റണ്‍സിന്റെ വിജയം

മൊഹാലി: ഒന്നാം ഏകദിനത്തില്‍ ഇന്ത്യയെ വിറപ്പിച്ച ലങ്കന്‍ ബൗളര്‍മാര്‍ ഇന്നലെ അടികൊണ്ട് ഹതാശരായി.  ഒന്നാം ഏകദിനത്തിലെ ദയനീയ പരാജയത്തിന് പലിശയും കൂട്ടു പലിശയും സഹിതം ഇന്ത്യ ശ്രീലങ്കയ്ക്ക് തിരിച്ചു നല്‍കിയപ്പോള്‍ 141 റണ്‍സിന്റെ വിജയം.

153 പന്തില്‍ പുറത്താകാതെ 208 റണ്‍സെടുത്ത് രോഹിത് കളം നിറഞ്ഞാടി. ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തില്‍ മൂന്ന് ഇരട്ട സെഞ്ച്വറികള്‍ നേടുന്ന ഏക താരമെന്ന നേട്ടമാണ് രോഹിത് ഇന്നലെ സ്വന്തമാക്കിയത്. നായകന്റെ ഇന്നിങ്‌സ് മികവില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 392 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. ലങ്കയുടെ പോരാട്ടം 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സില്‍ അവസാനിച്ചു. രണ്ടാം പോരില്‍ ഇന്ത്യ 141 റണ്‍സിന്റെ വിജയം പിടിച്ച് പരമ്പര സമനിലയിലാക്കി. ഓപണര്‍ ശിഖര്‍ ധവാന്‍ (67 പന്തില്‍ 68), പുതുമുഖ താരം ശ്രേയസ് അയ്യര്‍ (70 പന്തില്‍ 88) എന്നിവര്‍ നായകന് മികച്ച പിന്തുണ നല്‍കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!