ഇന്ത്യ കബഡി ലോകകപ്പ് കിരീടം നിലനിര്‍ത്തി

അഹമ്മദാബാദ് :  ഇറാനെ തോല്‍പ്പിച്ച് ഇന്ത്യ കബഡി ലോകകപ്പ് കിരീടം നിലനിര്‍ത്തി. ഇടവേളയ്ക്ക് മുമ്പുവരെ പിന്നിലായിരുന്ന ഇന്ത്യ അവസാന നിമിഷങ്ങളില്‍ മിന്നുന്ന പ്രകടനം നടത്തി. 38–29നായിരുന്നു ഇന്ത്യയുടെ ജയം. നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യക്കെതിരെ കഴിഞ്ഞ രണ്ടു ലോകകപ്പിലും ഇറാന് ജയം പിടിച്ചെടുക്കാനായില്ല. ഇക്കുറി മിന്നുന്ന പ്രകടനവുമായാണ് അവര്‍ ഫൈനലിലെത്തിയത്. ആദ്യ മത്സരത്തില്‍ ഇന്ത്യയെ അട്ടിമറിച്ച കൊറിയെ ഇറാന്‍ സെമിയില്‍ തോല്‍പ്പിച്ചു.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!