ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കി

ബംഗളൂരു: ടി20 യിലും ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യ പരമ്പര സ്വന്തമാക്കി. ടി20 പരമ്പരയിലെ അവസാന പോരാട്ടത്തില്‍ 75 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം പിടിച്ചാണ് മൂന്നു മത്സരങ്ങളടങ്ങിയ പോരാട്ടം ഇന്ത്യ 2-1നു നേടിയത്. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് വിജയിച്ചപ്പോള്‍ രണ്ടാം പോരാട്ടത്തില്‍ വിജയം പിടിച്ച് ഇന്ത്യ പരമ്പര സമനിലയിലെത്തിച്ചിരുന്നു. ഇതോടെ മൂന്നാം മത്സരം നിര്‍ണായകമായി. എന്നാല്‍ ബാറ്റിങിലും ബൗളിങിലും ഒരുപോലെ ഇംഗ്ലീഷ് നിരയെ തരിപ്പണമാക്കിയാണ് ഇന്ത്യന്‍ വിജയം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!