500- ാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

കാന്‍പൂര്‍: അഞ്ഞൂറാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ചരിത്ര ജയം. കാന്‍പൂര്‍ ടെസ്റ്റില്‍ ന്യൂസിലന്‍സിനെ 197 റണ്‍സിന് തോല്‍പ്പിച്ചു. 434 റണ്‍സിന്റെ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ കിവീസ് 236 റണ്‍സിന് എല്ലാവരും പുറത്തായി. 35.3 ഓവറില്‍ 132 റണ്‍സ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയ അശ്വിന്റെ തകര്‍പ്പന്‍ ബൗളിംഗാണ് ഇന്ത്യയ്ക്ക് കൂറ്റന്‍ ജയം സമ്മാനിച്ചത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!