ശ്രീലങ്കയ്ക്ക് ഫോളോ ഓൺ

കൊളംബോ: ഇന്ത്യയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ശ്രീലങ്കയ്ക്ക് ഫോളോ ഓൺ. വെടിക്കെട്ട് ബാറ്റിംഗ്‌ലൂടെ ഹാർദിക്ക് പാണ്ഡ്യ പകർന്ന ആവേശം ബൗളർമാർ ഏറ്റെടുത്തതോടെ ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് 135 റൺസിൽ അവസാനിച്ചു. ഇതോടെ ആദ്യ ഇന്നിംഗ്സിൽ 487 റൺസ് നേടിയ ഇന്ത്യയ്ക്ക് 352 റൺസിന്റെ ലീഡായി. ഇന്ത്യയുടെ കൂറ്റൻ ഒന്നാം ഇന്നിങ്സ് പിന്തുടർന്ന് ബാറ്റിങ് ആരംഭിച്ച ശ്രീലങ്കയ്ക്ക് ആകെ എടുത്തു പറയാൻ ഉള്ളത് അഞ്ചാം വിക്കറ്റിൽ ചണ്ഡിമൽ–ഡിക്ക്‌വല്ല സഖ്യം പടുത്തുയർത്തിയ അർധസെഞ്ചുറി മാത്രം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!