കട്ടക്കില്‍ ഇന്ത്യന്‍ വിജയം, പരമ്പര

കട്ടക്കില്‍ ഇന്ത്യന്‍ വിജയം, പരമ്പര

കട്ടക്ക്: യുവരാജിന്റെയും ധോനിയുടെയും സെഞ്ച്വറി മികവില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് മത്സര വിജയവും അതുവഴി പരമ്പരയും. 15 റണ്‍സിനാണ് ഇന്ത്യയുടെ മത്സര വിജയം. ഇന്ത്യയുടെ 382 എന്ന കൂറ്റര്‍ സ്‌കോറിനെ നേരിടാനിറങ്ങിയ ഇംഗ്ലണ്ട്  എട്ട് വിക്കറ്റ് നഷ്ടത്തില്‍ 366 റണ്‍സാണ് എടുക്കാനായത്.

 127 പന്തില്‍ 150 റണ്‍സുമായി യുവരാജ് കളിയെ മറ്റൊരു തലത്തിലേക്കു തിരിച്ചുവിട്ട് തിരിച്ചുവരവ് ഗംഭീരമാക്കി. കോഹ്‌ലിയടക്കമുള്ള മുന്‍നിര തകര്‍ന്നു വീണ് മൂന്നു വിക്കറ്റ് നഷ്ടത്തില്‍ വെറും 25 റണ്‍സ് മാത്രം നേടിയ സമയത്തായിരുന്നു യുവിയുടെയും ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ ധോനിയുടെയും അരങ്ങേറ്റം.  122 പന്തില്‍ 134 റണ്‍സാണ് ധോനി അടിച്ചുകൂട്ടിയത്. യുവിയുടെ 14ാം ഏകദിന സെഞ്ച്വറിയും ധോനിയുടെ 10ാം സെഞ്ച്വറിയുമാണ് കട്ടക്കില്‍ കുറിച്ചത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!