എസ്എല്‍ നാരായണന്‍, ഡിറ്റിമോള്‍ വര്‍ഗീസ് എന്നിവർക്ക് ജിവി രാജ പുരസ്കാരം

തിരുവനന്തപുരം: ജിവി രാജ കായിക പുരസ്കാരം അന്താരാഷ്ട്ര ചെസ് താരം എസ്.എല്‍.നാരായണന്‍, റോവിംഗ് താരം ഡിറ്റിമോള്‍ വര്‍ഗീസ് എന്നിവർക്ക്. മൂന്ന് ലക്ഷം രൂപയും, ഫലകവും, പ്രശംസാപത്രവും അടങ്ങുന്നതാണ് ജിവി രാജ പുരസ്കാരം. കായികരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ഒളിമ്പ്യൻ സുരേഷ് ബാബു സ്മാരക പുരസ്കാരം അത്‌ലറ്റിക് പരീശീലകന്‍ പി.ആര്‍ പുരുഷോത്തമനാണ്. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടിപി ദാസനാണ് പുരസ്കാരങ്ങൾ തിരുവനന്തപുരത്ത് പ്രഖ്യാപിച്ചത്.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!