ബ്രസീലും സ്പെയിനും കൊച്ചിയില്‍ ഏറ്റുമുട്ടും

മുംബൈ:  അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോളില്‍ ഇന്ത്യ ഗ്രൂപ്പ് എയില്‍ ഘാനയ്ക്കും  കൊളംബിയയ്ക്കും  അമേരിക്കയ്ക്കുമൊപ്പം.  ബ്രസീല്‍, സ്പെയ്ന്‍, കൊറിയ, നിജെര്‍ എന്നിവരുടെ ഡി ഗ്രൂപ്പിലെ മത്സരങ്ങളാണ് കൊച്ചിയില്‍. സി ഗ്രൂപ്പിലെ ഒരു മത്സരവും ഇവിടെ നടക്കും. ഗിനിയ-ജര്‍മ്മിനി മത്സരമാണ് കൊച്ചിയില്‍ നടക്കുക. ഇന്ത്യയുടെ മത്സരങ്ങള്‍ ഡല്‍ഹിയിലാണ്. ഒക്ടോബര്‍ 7നാണ് കൊച്ചിയില്‍ ആദ്യമത്സരം. ബ്രസീലും സ്പെയിനും ഏറ്റുമുട്ടും. അന്നുതന്നെ രണ്ടാമത്തെ മത്സരത്തില്‍  കൊറിയയും നിജെറും ഏറ്റുമുട്ടും. ഒക്ടോബര്‍ 10ന് സ്പെയിന്‍- നിജെര്‍, കൊറിയ-ബ്രസീല്‍ മത്സരങ്ങള്‍, 13ന് ഗ്രൂപ്പ് സിയിലെ ഗിനിയയും ജര്‍മനിയും തമ്മില്‍ ആദ്യകളി, രണ്ടാമത്തെ കളി സ്പെയ്നും കൊറിയയും. ഇന്ത്യയുടെ ആദ്യമത്സരം ഒക്ടോബര്‍ 6നാണ്. യുഎസ്എയോടാണ് ഈ കളി. 9 ന് കൊളംബിയയെയും 12 ഘാനയെയും നേരിടും.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!