ഏകദിന, ടി20 ടീമുകളുടെ ക്യാപ്റ്റന്‍ സ്ഥാനം ധോണി ഒഴിഞ്ഞു

0

ഡല്‍ഹി:  മഹേന്ദ്രസിങ് ധോണി ഇന്ത്യയുടെ ഏകദിന, ടി20 ടീമുകളുടെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു. നേരത്തെ ടെസ്റ്റില്‍ നിന്ന് ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുകയും വിരമിക്കുകയും ചെയ്ത ധോണി അപ്രതീക്ഷിത തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു. തീരുമാനം ധോണി ബി.സി.സി.ഐയെ അറിയിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരേയുള്ള ഏകദിന, ടി20 പരമ്പരകളില്‍ ധോണി മത്സരിക്കുമെന്ന് ബി.സി.സി.ഐ അറിയിച്ചു. വെള്ളിയാഴ്ച്ച സെലക്ഷന്‍ കമ്മിറ്റി ടീമിനെ പ്രഖ്യാപിക്കാനിരിക്കെയാണ് ധോണി സ്ഥാനം ഒഴിഞ്ഞത്. ടെസ്റ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയാണ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണക്കപ്പെടുന്ന താരം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here