വിനീത് മഞ്ഞക്കുപ്പായത്തില്‍, മെഫ്താബ് ഹുസൈനെയും നിലനിര്‍ത്താന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ്

വിനീത് മഞ്ഞക്കുപ്പായത്തില്‍, മെഫ്താബ് ഹുസൈനെയും നിലനിര്‍ത്താന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ്

കൊച്ചി: മലയാളി താരം സി.കെ. വിനീത് അടുത്ത സീസണിലും മഞ്ഞക്കുപ്പായമണിയും. വിനീതിനു പുറമേ മെഫ്താബ് ഹുസൈനെയും നിലനിര്‍ത്താന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് തീരുമാനിച്ചു. സന്ദേശ് ജിംഗന്‍, റിനോ ആന്റോ എന്നിവരെ ഡ്രാഫ്റ്റിലൂടെ ടിമിലെത്തിക്കാനാണ് ആലോചന. കേരളത്തിന്റെ യുവ താരങ്ങളായ ജിഷ്ണു ബാലകൃഷ്ണന്‍, സഹല്‍ അബ്ദുസമദ് എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തി.

കഴിഞ്ഞ സീസണില്‍ മഞ്ഞപ്പടയെ കപ്പിനും ചുണ്ടിനുമിടയില്‍ വരെയെത്തിച്ചതില്‍ വിനീതിന്റെ പങ്ക് വളരെ വലുതായിരുന്നു. അതുകൊണ്ടുതന്നെ മറ്റ് ടീമുകള്‍ താരത്തിനായി പൊന്നും വില നല്‍കാനും തയ്യാറായിരുന്നു. രണ്ടു കളിക്കാരെ ഡ്രാഫ്റ്റിനും മുന്നേ നിലനിര്‍ത്താം എന്ന തീരുമാനത്തില്‍ ബ്ലാസ്റ്റേഴ്‌സ് നിലനിര്‍ത്താന്‍ തീരുമാനിച്ച ആദ്യ താരം കൂടിയാണ് സി കെ വിനീത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!