പി.യു ചിത്രയെ ഒഴിവാക്കിയത് യോഗ്യതയില്ലാത്തതിനാലെന്ന് ദേശീയ അത്‌ലറ്റിക് ഫെഡറേഷന്‍

പി.യു ചിത്രയെ ഒഴിവാക്കിയത് യോഗ്യതയില്ലാത്തതിനാലെന്ന് ദേശീയ അത്‌ലറ്റിക് ഫെഡറേഷന്‍

ഡല്‍ഹി: ലോക ചാമ്പ്യന്‍ഷിപ്പിനുള്ള ടീമില്‍ നിന്ന് മലയാളി അത്‌ലറ്റ് പി.യു ചിത്രയെ ഒഴിവാക്കിയത് യോഗ്യതയില്ലാത്തതിനാലെന്ന് ദേശീയ അത്‌ലറ്റിക് ഫെഡറേഷന്‍. ഏഷ്യന്‍ ചാന്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയതുകൊണ്ട് മാത്രം ഒരു അത്‌ലറ്റിനെ ലോക ചാന്പ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കാന്‍ കഴിയില്ലെന്ന് ഫെഡറേഷന്‍ വ്യക്തമാക്കി.

ഏഷ്യന്‍ അത്‌ലറ്റിക് മീറ്റില്‍ സ്വര്‍ണം നേടിയിട്ടും ചിത്രയെ ലോക ചാംപ്യന്‍ഷിപ്പിനുള്ള ടീമില്‍നിന്ന് പുറത്താക്കിയത് വിവാദമായ പശ്ചാത്തലത്തില്‍ ദേശീയ കായിക മന്ത്രാലയം സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയോടു വിശദീകരണം തേടിയിരുന്നു. ഫെഡറേഷന്‍ കായിക മന്ത്രാലയത്തിനു നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം, ചിത്രയെ ഒഴിവാക്കാന്‍ കൂട്ടുനിന്നെന്ന ആരോപണത്തിനെതിരെ പി.ടി. ഉഷ രംഗത്തെത്തി. ചിത്രയെ ഉള്‍പ്പെടുത്താന്‍ വാദിച്ചിരുന്നുവെന്നും എന്നാല്‍, മാനദണ്ഡ പ്രകാരമുള്ള യോഗ്യത നേടാന്‍ ചിത്രയ്ക്ക് കഴിയാതിരുന്നതാണ് തിരിച്ചടിയായതെന്നും അവര്‍ പറഞ്ഞു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!