പ്രതീക്ഷകള്‍ക്ക് ചിറകു നല്‍കി ഗുസ്തിയില്‍ സാക്ഷി മാലിക്കിന് വെങ്കലം

പ്രതീക്ഷകള്‍ക്ക് ചിറകു നല്‍കി ഗുസ്തിയില്‍ സാക്ഷി മാലിക്കിന് വെങ്കലം

sakshi-malikറിയോ: ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ കാത്തിരിപ്പുകള്‍ക്ക് മെഡല്‍ തിളക്കം.വനിതകളുടെ 58 കിലോഗ്രാം ഫ്രീ സ്റ്റൈല്‍ മത്സരത്തില്‍  മത്സരിച്ച സാക്ഷി മാലിക്കാണ് ഇന്ത്യക്ക് ആദ്യ മെഡല്‍ സമ്മാനിച്ചത്. കിര്‍ഗിസ്ഥാന്റെ ഐസുലു ടിന്‍ബെക്കോയ്‌ക്കെതിരെയായിരുന്നു സാക്ഷിയുടെ പോരാട്ടം. വെങ്കലപ്പോരില്‍ 5-0ന് പിന്നില്‍ നിന്ന ശേഷം, പൊരുതിക്കയറിയാണ് സാക്ഷി മാലിക്ക് മെഡലണിഞ്ഞത്. ഗുസ്തിയില്‍ ഇന്ത്യക്കായി ഒരു മെഡല്‍ നേടുന്ന ആദ്യ വനിതയാണ് ഹരിയാനക്കാരിയായ സാക്ഷി മാലിക്ക്. മെഡല്‍ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ ഇന്ത്യന്‍ വനിതയുമാണ് സാക്ഷി.

റിയോ ഒളിമ്പിക്‌സ് ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ മെഡല്‍ പ്രതീക്ഷകളുമായി ഇറങ്ങിയ ഇന്ത്യന്‍ താരം കിടമ്പി ശ്രീകാന്തിന് തോല്‍വി. ചൈനയുടെ ലിന്‍ ഡാനിനോട് ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് ശ്രീകാന്ത് പരാജയപ്പെട്ടത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!