സുധയ്ക്കും എന്‍ട്രി, ചിത്രയോട് മയമില്ലാതെ അത്‌ലറ്റിക് ഫെഡറേഷന്‍

കോട്ടയം: ചിത്രയ്‌ക്കൊപ്പം സെലക്ടര്‍ കമ്മിറ്റി ഒഴിവാക്കിയ സുധാ സിംഗും ലോക ചാമ്പ്യന്‍ഷിപ്പിന്. സ്റ്റീപ്പിള്‍ചേസ് താരം സുധാ സിംഗിനെ പ്രത്യേക സമ്മര്‍ദ്ദം ചെലുത്തി ടീമില്‍ ഉള്‍പ്പെടുത്തമ്പോഴും ചിത്രയുടെ കാര്യത്തില്‍ അനുകൂല നിലപാടില്ല.

ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന അത്‌ലറ്റുകളുടെ പട്ടിക ഇന്നലെ രാത്രിയാണ് രാജ്യാമ്പര ഫെഡറേഷന്‍ പുറത്തുവിട്ടത്. പ്രസിദ്ധീകരിച്ച 26 അംഗ ലിസ്റ്റില്‍ 23-ാമത്തെ പേരാണ് സുധ സിംഗിന്റേത്. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണ മെഡല്‍ നേട്ടമാണ് സുധാ സിംഗിന്റെ യോഗ്യതയായി കാണിച്ചിട്ടുള്ളത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രി നേടിയ സ്പ്രിന്റര്‍ ദ്യുതി ചന്ദിന്റെ പേരും ലിസ്റ്റിലുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!