അശ്വിന് മികച്ച ക്രിക്കറ്റ് താരത്തിനുള്ള ഐ.സി.സി പുരസ്‌കാരം

ദുബൈ: 2016ലെ മികച്ച ക്രിക്കറ്റ് താരത്തിനുള്ള ഐ.സി.സി പുരസ്‌കാരം ഓഫ് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്. ഐ.സി.സി ക്രിക്കറ്റ് ഓഫ് ദ ഇയര്‍ പുരസ്‌കാരവും ഒപ്പം 2016ലെ മികച്ച ടെസ്റ്റ് താരത്തിനുള്ള പുരസ്‌കാരവും സ്വന്തമാക്കി അശ്വിന്‍ ഇരട്ട നേട്ടത്തിനു അര്‍ഹനായി. 2016ലെ തിളക്കമാര്‍ന്ന പ്രകടനമാണ് അശ്വിനെ പുരസ്‌കാരത്തിനു അര്‍ഹനാക്കിയത്. ഐ.സി.സിയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരം നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് അശ്വിന്‍. നേരത്തെ ബാറ്റിങ് ഇതിഹാസങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കറും രാഹുല്‍ ദ്രാവിഡുമാണ് നേട്ടത്തിലെത്തിയ മുന്‍ഗാമികള്‍.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!