ഇന്ത്യയുടെ മെഡല്‍ക്കൊയ്ത്ത്, ഞെട്ടി ചൈന

ഇന്ത്യയുടെ മെഡല്‍ക്കൊയ്ത്ത്, ഞെട്ടി ചൈന

ഭുവനേശ്വര്‍:  കലിംഗയില്‍ ഇന്ത്യയുടെ മെഡല്‍ക്കൊയ്ത്ത്.  ആകെ ആറ് സ്വര്‍ണം, മൂന്ന് വെളളി, ആറ് വെങ്കലമുള്‍പ്പെടെ  ആകെ 15 മെഡലുകളുമായി ഇന്ത്യ മുന്നേറ്റം തുടര്‍ന്നു. മൂന്ന് സ്വര്‍ണവും രണ്ട് വെള്ളിയും മൂന്ന് വെങ്കലവുമായി ചൈനയാണ് രണ്ടാമത്. മൂന്ന് സ്വര്‍ണവും ഒരു വെങ്കലവുമായി ഇറാന്‍ മൂന്നാമതെത്തി. ഇറാന്റെ ഹസന്‍ തഫ്തിയാനും കസാക്കിസ്ഥാന്റെ വിക്ടോറിയ സ്യാബ്കിനയുമാണ് വേഗമേറിയ താരങ്ങള്‍. ഇന്ന് 11 ഫൈനലുകള്‍ അരങ്ങേറും.

400 മീറ്ററില്‍ മുഹമ്മദ് അനസും 1500 മീറ്ററില്‍ പി.യു ചിത്രയുമാണ് ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ച മലയാളികള്‍. വനിതകളുടെ 400 മീറ്ററില്‍ നിര്‍മലയും 1500 മീറ്ററില്‍ അജയ് കുമാര്‍ സരോജും സ്വര്‍ണം നേടി. 400 മീറ്ററില്‍ ആരോക്യ രാജീവും ഷോട്ട്പുട്ടില്‍ തേജീന്ദര്‍പാല്‍ സിങും വെള്ളി സമ്മാനിച്ചപ്പോള്‍ 400 മീറ്ററില്‍ ജിസ്‌ന മാത്യുവും 100 മീറ്ററില്‍ ദ്യുതി ചന്ദും വെങ്കലം നേടി. വനിതകളുടെ 100 മീറ്ററില്‍ ഇന്ത്യയുടെ ദ്യുതി ചന്ദ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.

 

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!