ട്വന്റി20 ക്രിക്കറ്റ്‌ ടൂര്‍ണമെന്റിന്റെ ഉദ്‌ഘാടനം നാളെ നടക്കും

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ട്വന്റി20 ക്രിക്കറ്റ്‌ ടൂര്‍ണമെന്റിന്റെ ഉദ്‌ഘാടനം നാളെ നടക്കും. മുംബൈയിലെ വാങ്ക്‌ഡെ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഒന്‍പതാമത്‌ സീസണിന്റെ ഉദ്‌ഘാടന മത്സരം സ്‌റ്റേ ചെയ്യാന്‍ ബോംബെ ഹൈക്കോടതി വിസമ്മതിച്ചു. ലോക്‌സത്തയെന്ന സന്നദ്ധ സംഘടനയാണ്‌ മത്സരം സ്‌റ്റേ ചെയ്യാന്‍ ഹൈക്കോടതിയില്‍ പൊതു താല്‍പര്യ ഹര്‍ജി നല്‍കിയത്‌. മുംബൈ ഇന്ത്യന്‍സും പുനെ സൂപ്പര്‍ ജയന്റ്‌സും തമ്മിലാണ്‌ ഐ.പി.എല്‍. സീസണിലെ ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടുക. മഹാരാഷ്‌ട്രയിലെ ശേഷിക്കുന്ന 19 ഐ.പി.എല്‍. മത്സരങ്ങളെക്കുറിച്ച്‌ 12 നു തീരുമാനിക്കുമെന്ന്‌ ഹൈക്കോടതി വ്യക്‌തമാക്കി. സ്‌റ്റേഡിയങ്ങള്‍ക്കു നല്‍കുന്ന വെള്ളത്തിന്റെ സ്രോതസ്‌ 12 നു മുന്‍പ്‌ വ്യക്‌തമാക്കാന്‍ കോടതി മഹാരാഷ്‌ട്ര സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു. ഐ.പി.എല്‍. ഉദ്‌ഘാടന മത്സരവും മേയ്‌ 29 നു നടക്കുന്ന ഫൈനലും മുംബൈയിലെ വാങ്ക്‌ഡെ സ്‌റ്റേഡിയത്തിലാണ്‌.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!