ഒളിമ്പിക്‌സ് യോഗ്യത: സുശീല്‍ കുമാര്‍- ഫെഡറേഷന്‍ ചര്‍ച്ച ഇന്ന്

ഡല്‍ഹി: ഒളിമ്പിക്‌സ് യോഗ്യതയുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യുന്നതിനായി ഇന്ന് നിര്‍ണ്ണായക യോഗം. റസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഇന്ന് വിഷയം ചര്‍ച്ച ചെയ്യും. പ്രതിനിധികള്‍ സുശീല്‍ കുമാറുമായും കൂടിക്കാഴ്ച നടത്തും.

74 കിലോഗ്രാം വിഭാഗത്തില്‍ യോഗ്യത നേടിയ നര്‍സിംഗ് യാദവും താനുമായി ട്രയല്‍സ് നടത്തി വിജയിയെ ഒളിംപിക്‌സിന് അയക്കണമെന്നാണ് സുശീല്‍ കുമാറിന്റെ ആവശ്യം. എന്നാല്‍ ഈ വിഷയത്തില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. സുഷീലും ഫെഡറേഷനും തമ്മില്‍ ചര്‍ച്ച നടത്തി തീരുമാനമെടുക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!