കോപ്പാ അമേരിക്ക: കൊളംബിയ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി

കാലിഫോര്‍ണിയ: കോപ്പാ അമേരിക്കയില്‍ സെന്റിനറി ടൂര്‍ണമെന്റില്‍ പരാഗ്വയെ തോല്‍പ്പിച്ച് കൊളംബിയ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. പരാഗ്വയെ 2-1 നാണ് കൊളംബിയ പരാജയപ്പെടുത്തിയത്. കൊളംബിയക്ക് വേണ്ടി 12-ാം മിനിറ്റില്‍ കാര്‍ലോസ് ബക്ക ആദ്യഗോള്‍ നേടി. ശേഷം 30-ാം മിനിറ്റില്‍ ജെയിംസ് റോഡ്രിഗസ് രണ്ടമത്തെ ഗോളും നേടി കളി ഗംഭീരമാക്കി. രണ്ട് മത്സരങ്ങളില്‍ നേടിയ തുടര്‍ച്ചയായ ജയത്തോടെയാണ് കൊളംബിയ ക്വാര്‍ട്ടറില്‍ എത്തിയത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!