ബ്രസീലിന് വിനയായി കൈ ഗോള്‍

കാലിഫോര്‍ണിയ: ലോക ചാമ്പ്യന്‍മാരായ ബ്രസീലിന് വിനയായി  കൈ ഗോള്‍. മോശം ഫോമിനൊപ്പം നിര്‍ഭാഗ്യവും പിന്തുടര്‍ന്ന് പിടകൂടിയപ്പോള്‍ കോപ്പ അമേരിക്കയുടെ ശതാബ്ദി ടൂര്‍ണമെന്റില്‍ നിന്ന് ക്വാര്‍ട്ടര്‍ കാണാതെ ബ്രസീല്‍ പുറത്തായി.  മത്സരത്തിന്റെ എഴുപത്തിയഞ്ചാം മിനിട്ടില്‍ റൂയിഡിയാസാണ് പെറുവിന്റെ വിജയഗോള്‍ നേടിയത്. റഫറിയുടെ വിവാദമായ തീരുമാനത്തിലാണ് പെറുവിന്റെ ഗോള്‍ പിറന്നത്. റൂയിഡിയാസിന്റേത് ഹാന്‍ഡ് ബോള്‍ ആയിരുന്നു എന്നത് വ്യക്തമായിരുന്നു.  അവസരങ്ങള്‍ മുതലാക്കാഞ്ഞതാണ് ബ്രസീലിന് വിനയായത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!