അഞ്ജു ബോബി ജോര്‍ജിനെതിരെ ബോബി അലോഷ്യസ്

bobby aloysiusതിരുവനന്തപുരം: അഞ്ജു ബോബി ജോര്‍ജിനെതിരെ ഒളിംപ്യന്‍ ബോബി അലോഷ്യസ്. വിദേശ പരിശീലനം സംബന്ധിച്ച് തുറന്ന കത്തിലെ ആരോപണം തന്നെ ഉദ്ദേശിച്ചാണോ എന്ന് അഞ്ജു വ്യക്തമാക്കണമെന്ന് ബോബി ആവശ്യപ്പെട്ടു. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ബോബി അലോഷ്യസ് ഇക്കാര്യം ആവശ്യപ്പെട്ടത്.

കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി ഡ്യൂട്ടിയില്‍ ആയിരുന്നതിനാല്‍ അഞ്ജുവിന്റെ തുറന്ന കത്ത് വായിച്ചത് വൈകിയാണ്. അതില്‍ എന്നെ കുറിച്ച് ഒരു പരാമര്‍ശം ഉണ്ടായിരുന്നു എന്ന് ഏഷ്യാനെറ്റ് അവതാരകൻ സൂചിപ്പിച്ചതായി പലരും പറഞ്ഞു. വിദേശ പരിശീലനത്തെ കുറിച്ച് അഞ്ജു നടത്തിയ പരാമര്ശം ആയിരിക്കാം എന്നെകുറിച്ചുള്ള ആരോപണംഎന്നാണ് ഞാന്‍ കരുതുന്നത്. അതെന്നെ കുറിച്ച് തന്നെയാണോ എന്ന് അഞ്ജു വ്യക്തമാക്കണം എന്ന് അപേക്ഷിക്കുകയാണ്. എന്നെ കുറിച്ച് ആണ് പരാമര്‍ശം എങ്കില്‍ തീര്‍ച്ചയായും ഞാന്‍ മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്യുന്നതാണ്. അല്ലെങ്കില്‍ എന്നെക്കുറിച്ചുള്ള ആരോപണവും അഞ്ജു ഉയര്‍ത്തിയ മറ്റ് ആരോപണങ്ങളും അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കുന്നതാണ്. അതുകൊണ്ട് ദയവായി ഈ വിഷയത്തില്‍ ഒരു വിശദീകരണം ഞാന്‍ അഞ്ജുവില്‍ നിന്നും പ്രതീക്ഷിക്കുകയാണ്. അഞ്ജുവിനെ ഇന്റര്‍വ്യൂ ചെയ്യുന്ന പത്രക്കാര്‍ ദയവായി ആ പരാമര്‍ശം ആരെ കുറിച്ചാണ് എന്ന് ചോദിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. അഴിമതിയുടെ പുകമറയിൽ ഒരു നിമിഷം പോലും നിൽക്കാൻ താല്പര്യം ഇല്ലാത്തത് കൊണ്ടാണ് ഇങ്ങനെ ഒരു അഭ്യര്ത്ഥന നടത്തുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!