കോപ്പ അമേരിക്ക: അര്‍ജന്റീന ഫൈനലില്‍

കാലിഫോര്‍ണിയ: കോപ്പ അമേരിക്കയുടെ ശതാബ്ദി ടൂര്‍ണമെന്റില്‍ ആതിഥേയരായ അമേരിക്കയെ തകര്‍ത്ത് അര്‍ജന്റീന ഫൈനലില്‍. ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍ രാജ്യത്തിനായി നേടിയ താരമെന്ന റെക്കോര്‍ഡ് ലയണല്‍ മെസ്സി സ്വന്തം പേരിലാക്കി. എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് അര്‍ജന്റീന സെമിഫൈനല്‍ വിജയം കുറിച്ചത്. അര്‍ജന്റീനയ്ക്കായി ഹിഗ്വെയിന്‍ രണ്ടും മെസ്സി, ലെവോസി എന്നിവര്‍ ഓരോ ഗോളും നേടി. മത്സരത്തിന്റെ അമ്പത്തിരണ്ട്, എണ്‍പത്തിയാറ് മിനിട്ടുകളിലായിരുന്നു ഹിഗ്വെയിന്റെ ഗോളുകള്‍. ഒരു ഗോള്‍ നേടുകയും നാലാം ഗോളിന് വഴിയൊരുക്കുകയും ചെയ്ത ക്യാപ്റ്റന്‍ മെസ്സി തന്നെയായിരുന്നു സെമി ഫൈനലിലെ ഹീറോ.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!