സംസ്ഥാന സ്പോട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം അഞ്ജു ബോബി ജോര്‍ജ്ജ് രാജിവെച്ചു

anju boby georgeതിരുവനന്തപുരം: സംസ്ഥാന സ്പോട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം അഞ്ജു ബോബി ജോര്‍ജ്ജ് രാജിവെച്ചു. ഭരണസമിതിയിലെ മുഴുവൻ അംഗങ്ങളും രാജിവെച്ചു. ഇന്ന് ചേർന്ന സ്പോട്സ് കൗൺസിൽ യോഗത്തിലാണ് തീരുമാനം. ഇതേപോലൊരു ആരോപണം കേട്ടിട്ട് ഈ സ്ഥാനത്ത് തുടരുന്നത് ഉചിതമായി തോന്നുന്നില്ല. കായിക കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് സ്പോർട്സ് ലോട്ടറി. പല ഫയലുകളിലും ക്രമക്കേടുകൾ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു.  സ്പോർട്സ് മതത്തിനും പാർട്ടിക്കും അതീതമാണെന്നാണ് കരുതിയിരുന്നതെന്നും അഞ്ജു പറഞ്ഞു. തന്‍റെ സഹോദരൻ അജിത്തും പദവി രാജവെച്ചിരിക്കുന്നതായും അഞ്ജു കൂട്ടിച്ചേർത്തു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!