അനില്‍ കുംബ്ല ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍

അനില്‍ കുംബ്ല ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി മുന്‍ ക്യാപ്റ്റനും സ്പിന്‍ ഇതിഹാസവുമായ അനില്‍ കുംബ്ലയെ ബിസിസിഐ നിയമിച്ചു. ഒരു വര്‍ഷമാണ് കുംബ്ലെയുടെ കാലവധി. ഇന്ന് ചേര്‍ന്ന ബിസിസിഐ യോഗമാണ് കുംബ്ലയെ പരിശീലകനായി തെരഞ്ഞടുത്ത വിവരം പ്രഖ്യാപിച്ചത്. സച്ചിന്‍, ഗാംഗുലി, ലക്ഷ്മണ്‍ എന്നിവരടങ്ങിയ ഉപദേശക സമിതിയാണ് അഭിമുഖത്തിന് ശേഷം കുംബ്ലയെ പരിശീലക സ്ഥാനത്തേക്ക് നിര്‍ദ്ദേശം ചെയ്തത്. ഈ നിര്‍ദ്ദേശം ബിസിസിഐ അംഗീകരിക്കുകയായിരുന്നു. ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് 57 പേരാണ് അപേക്ഷിച്ചിരുന്നത്. ഇതില്‍ നിന്ന് രണ്ട് ദിവസം നീണ്ട അഭിമുഖത്തിലൂടെയാണ് അനുയോജ്യനായ താരത്തെ കണ്ടെത്തിയിരിക്കുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!