ഏഷ്യാ കപ്പില്‍ പാകിസ്‌താന്‌ എതിരെ ഇന്ത്യയ്‌ക്ക് 5 വിക്കറ്റ് ജയം

ധാക്ക: ഏഷ്യാ കപ്പില്‍ പാകിസ്‌താന്‌ എതിരെ ഇന്ത്യയ്‌ക്ക് 5 വിക്കറ്റ് ജയം. ഇന്ത്യന്‍ ബൗളര്‍മാര്‍ പിച്ചിനെ മികച്ച രീതിയില്‍ വിനിയോഗിച്ചപ്പോള്‍ 17.3 ഓവറില്‍ 83 റണ്‍സിന്‌ പാകിസ്‌താന്‍ തകര്‍ന്നടിഞ്ഞു.

ടോസ്‌ നേടിയ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ മഹേന്ദ്ര സിങ്‌ ധോണി പാകിസ്‌താനെ ബാറ്റിങിന്‌ അയക്കുകയായിരുന്നു. ഇന്ത്യന്‍ ബൗളിങ്‌ നിരയ്‌ക്ക് മുന്നില്‍ ക്യാപ്‌റ്റന്‍ അഫ്രീദി(2)യും പിന്നാലെ ഹഫീദും(4) രണ്ടക്കം കാണാതെ പുറത്തായതോടെ പാക്‌ നിര പരിങ്ങലിലായി. 25 റണ്‍സെടുത്ത സര്‍ഫ്രാസ്‌ അഹമ്മദാണ്‌ പാക്‌ നിരയിലെ ടോപ്പ്‌ സ്‌കോറര്‍.  ഇന്ത്യയ്‌ക്കുവേണ്ടി ഹര്‍ദിക്‌ പാണ്ഡ്യ മൂന്നും രവീന്ദ്ര ജഡേജ രണ്ടും നെഹ്‌റ, ബുംമ്ര, യുവരാജ്‌ എന്നിവര്‍ ഒന്നും വിക്കറ്റുകള്‍ സ്വന്തമാക്കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!