യൂറോ: ഐസ് ലാന്‍ഡിനെ ഐസാക്കി ഫ്രാന്‍സ് സെമിയില്‍

പാരീസ്: വമ്പന്മാരെ അട്ടിമറിച്ച് ക്വാര്‍ട്ടര്‍ പ്രവേശനം നേടിയ ഐസ് ലാന്റിനെ ഫ്രാന്‍സ് തളച്ചു. രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്ക് ഐസ് ലാന്‍ഡിനെ തകര്‍ത്ത് ആതിഥേയരായ ഫ്രാന്‍സ് സെമി ഫൈനലിലേക്ക് പ്രവേശിച്ചു. സെമിയില്‍ ഫ്രാന്‍സ് ജര്‍മ്മനിയെ നേരിടും.

ഒളിവര്‍ ജിറോഡിന്റെ ഇരട്ട ഗോളിനു പുറമേ പോള്‍ പോഗ്ബ, ആന്റോണിയോ ഗ്രീസ്മാന്‍, പായേറ്റ് എന്നിവര്‍ ഫ്രാന്‍സിനുവേണ്ടി വല ചലിപ്പിച്ചു. കോള്‍ബിന്‍ സൈത്തോര്‍ സണും ബിര്‍ക്കിന്‍ ജാര്‍ണാസണും ഐസ് ലാന്‍ഡിനുവേണ്ടി രണ്ടു ഗോളുകള്‍ മടക്കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!