പുരുഷ ബാഡ്മിന്റണില്‍ ചൈനയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ചരിത്രത്തിലെ ആദ്യ ജയം

ഹൈദ്രാബാദ്: ബാഡ്മിന്റണ്‍ ഏഷ്യാ ടീം ചാമ്പ്യന്‍ഷിപ്പില്‍ ഇന്നലെ ഇന്ത്യ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കി. ഒരു ടൂര്‍ണമെന്റില്‍ ഇതാദ്യമായാണ് ഇന്ത്യന്‍ പുരുഷ ടീം ചൈനയെ തറപറ്റിക്കുന്നത്. ഇതോടെ ടീം ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടി. ആദ്യ സിംഗിള്‍സില്‍ ക്യാപ്റ്റന്‍ കിടമ്പി ശ്രികാന്ത് ചൈനയുടെ ഹൊവെയ് ടിയെനെ 21-11, 21-17 വ്യത്യാസത്തില്‍ കീഴ്‌പ്പെടുത്തിക്കൊണ്ട് ഇന്ത്യക്ക് മികച്ച തുടക്കം നല്‍കി. ഒമ്പതാം റാങ്കിലുള്ള ശ്രികാന്ത് തന്നെക്കാള്‍ മുന്നില്‍ എട്ടാം റാങ്കിലുള്ള ടിയെനെ തകര്‍ത്തത് മറ്റു ടീം അംഗങ്ങള്‍ക്കും പ്രചോദനമായി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!