300 ഗോള്‍ ; ചരിത്രനേട്ടത്തില്‍ മെസ്സി

സ്‌പാനിഷ്‌ ലീഗില്‍ ചരിത്രനേട്ടത്തില്‍ മെസ്സി. ലീഗില്‍ 300 ഗോള്‍ അടിക്കുന്ന ആദ്യ താരമെന്ന നേട്ടമാണ്‌ താരം സ്വന്തമാക്കിയത്‌. പതിനൊന്ന്‌ വര്‍ഷത്തിനിടെ 335 മത്സരങ്ങളില്‍ നിന്നായാണ്‌ മെസ്സി മുന്നൂറു ഗോള്‍ എന്ന ചരിത്രനേട്ടത്തിലെത്തിയത്‌. 1940 കളില്‍ അത്‌ലറ്റിക്‌ ബില്‍ബാവോയ്‌ക്കായി 251 ഗോള്‍ അടിച്ചിട്ടുള്ള ടെല്‍മോ സറയാണ്‌ ലീഗില്‍ രണ്ടാമന്‍. 246 ഗോളുമായി ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയാണ്‌ മൂന്നാം സ്‌ഥാനത്ത്‌. സ്‌പോര്‍ട്ടിങ്ങിനെതിരായ മത്സരത്തിലാണ്‌ മെസ്സി തന്റെ മുന്നൂറാം ഗോള്‍ നേടിയത്‌.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!