ലോകേഷിന് സെഞ്ച്വറി; ഇന്ത്യയ്ക്ക് മികച്ച ലീഡ്

കിങ്‌സ്റ്റണ്‍: ഓപ്പണര്‍ ലോകേഷ് രാഹുലിന്റെ മികവില്‍ വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യയ്ക്ക് 162 റണ്‍സ് ലീഡ്. രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 358 റണ്‍സെടുത്തിട്ടുണ്ട്. 196 റണ്‍സിന് പുറത്തായ വിന്‍ഡീസിനെതിരെ ഒന്നിന് 126 എന്ന നിലയിലാണ് രണ്ടാം ദിനം ഇന്ത്യ ബാറ്റു വീശി തുടങ്ങിയത്.

മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. രാഹുല്‍ (158), പൂജാര (46), കോലി(44), രാഹാനെ (പുറത്താകാതെ 42) എന്നിവര്‍ ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!