ബാറ്റ്മന്റണ്‍: പി.വി. സിന്ധു ഫൈനലില്‍

റിയോ ജി ജനീറോ: ബാറ്റ്മിന്റണില്‍ ഇന്ത്യയുടെ പി.വി. സിന്ധു ഫൈനലില്‍. സെമിഫൈനലില്‍ ജപ്പാന്റെ നൊസൂമി ഒകുഹാരയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സിന്ധു ഫൈനലില്‍ പ്രവേശിച്ചത്. ഇന്ന് നടക്കുന്ന ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം സ്‌പെയിനിന്റെ കരോളിനാ മാരിനാണ് സിന്ധുവിന്റെ എതിരാളി. വനിതാ സിംഗിള്‍സില്‍ ആദ്യമായാണ് ഒരു ഇന്ത്യക്കാരി ഫൈനലില്‍ എത്തുന്നത്. സിന്ധുവിന്റെ ആധികാരിക വിജയത്തോടെ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ വീണ്ടും ഉയര്‍ന്നു. സ്വര്‍ണമോ അതോ വെള്ളിയോ എന്ന് ഇന്ന് വൈകുന്നേരം അറിയാം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!