ഇന്ത്യയ്ക്ക് രണ്ടു സ്വര്‍ണമടക്കം അഞ്ചു മെഡല്‍

ഭുവനേശ്വര്‍: ഏഷ്യന്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് രണ്ടു സ്വര്‍ണമടക്കം അഞ്ചു മെഡല്‍. രണ്ടു സ്വര്‍ണവും രണ്ടു വെങ്കലവും ഒരു വെള്ളിയുമാണ് മീറ്റിന്റെ ആദ്യദിനം ഇന്ത്യ നേടിയത്. വനിതകളുടെ ഷോട്പുട്ടില്‍ മന്‍പ്രീത് കൌറിലൂടെയാണ് ഇന്ത്യ പൊന്നു തൊട്ടത്. ആദ്യദിനത്തിലെ അവസാന ഇനമായ പുരുഷന്മാരുടെ 5000 മീറ്ററിലൂടെ ജി ലക്ഷ്മണും ആതിഥേയര്‍ക്കായി പൊന്നണിഞ്ഞു. ഡിസ്‌കസ് ത്രോയില്‍ വെങ്കലം നേടി വികാസ് ഗൗഡ ഇന്ത്യയ്ക്കു വേണ്ടി ആദ്യ മെഡല്‍ നേടി.  വനിതാ ലോങ്ജംപില്‍ വി.നീനയും നയന ജയിംസ് യഥാക്രമം വെള്ളിയും വെങ്കലവും സ്വന്തമാക്കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!