നികുതി വെട്ടിപ്പ്: മെസ്സിക്കെതിരെ സ്‌പെയിനില്‍ കേസ്

അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സിക്കെതിരെ നികുതി വെട്ടിപ്പിന് കേസ്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ 22 മാസം വരെ ജയില്‍ ശിക്ഷ അനുഭവിക്കാവുന്ന കുറ്റമാണ് മെസ്സിക്കും പിതാവിനുമെതിരെ ചുമത്തിയിട്ടുള്ളത്.

സ്പാനിഷ് സര്‍ക്കാരിന് നികുതിയിനത്തില്‍ 42 ലക്ഷം യൂറോ നല്‍കാതെ വഞ്ചിച്ചെന്നാണ് കേസ്. 2007 മുതല്‍ 2009 വരെയുള്ള നികുതിയുടെ കണക്കാണിത്. ബാഴ്‌സലോണയിലെ വിലാനോവയിലെ കോടതിയിലായിരിക്കും കേസിന്റെ വിചാരണ പുരോഗമിക്കുക. എന്നാല്‍, താരത്തിന്റെ സാമ്പത്തിക കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുന്നത് അച്ഛനാണെന്നിരിക്കെ മെസ്സി ഇക്കാര്യത്തില്‍ തെറ്റുകാരനാവില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!