കാൺപൂർ ഏകദിനം: ഇന്ത്യ അഞ്ച് റണ്ണിനു തോറ്റു

കാൺപുർ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യക്ക് അഞ്ച് റണ്ണിന്റെ തോൽവി. കാഗിസോ റബാഡെ എറിഞ്ഞ അവസാന ഓവറിൽ ഇന്ത്യക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 11 റണ്ണായിരുന്നു.
നായകൻ എം.എസ്. ധോണി സ്വതസിദ്ധമായ ശൈലിയിൽ അടിച്ചു ജയിപ്പിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ. സിക്‌സറടിക്കാനുള്ള ആവേശത്തിൽ നാലാമത്തെ പന്ത് ഉയർത്തിയടിച്ച ധോണി റബാഡയ്ക്കു റിട്ടേൺ ക്യാച്ച് നൽകി. ധോണിയുടെ മാതൃക പിന്തുടർന്ന സ്റ്റുവർട്ട് ബിന്നി (ണ്ട്) അംലയ്ക്കു ക്യാച്ച് നൽകി. അവസാന പന്തിൽ ഭുവനേശ്വർ കുമാറിന് നേടാനായത് ഒരു റണ്ണായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നായകൻ എ.ബി.ഡിവിലിയേഴ്‌സിന്റെ സെഞ്ചുറി മികവിൽ 303 റണ്ണെടുത്തു. ഓപ്പണർ രോഹിത് ശർമയുടെ തകർപ്പൻ സെഞ്ചുറിയിലൂടെ ഇന്ത്യ മറുപടി പറഞ്ഞെങ്കിലും ലക്ഷ്യത്തിന് അഞ്ച് റൺ അകലെ പരാജയം സമ്മതിച്ചു. ജയത്തോടെ അഞ്ച് ഏകദിനങ്ങളുടെ പരമ്പരയിൽ ദക്ഷിണാഫ്രിക്ക മുന്നിലായി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!