ഗോവയെ നിലംപരിശാക്കി ചെന്നൈക്ക് ആദ്യ ജയം

മഡ്ഗാവ്: ഗോവൻ മണ്ണിൽ ഗോവയെ നിലംപരിശാക്കി ചെനൈ എഫ്.സിക്ക് ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ സീസൺ രണ്ടിൽ ആദ്യത്തെ തകർപ്പൻ ജയം.

മറുപടിയില്ലാത്ത നാല് ഗോളിനാണ് ചെന്നൈയുടെ ജയം. കൊളംബിയക്കാരൻ സ്‌െ്രെടക്കർ ജോൺ സ്റ്റീവൻ മെൻഡോസ സീസണിലെ ആദ്യ ഹാട്രിക്കിന് ഉടമയായി.

ബ്രസീലുകാരൻ എലാനോ ബ്ലൂമറാണ് ഒരു ഗോളടിച്ചത്. 10, 63, 75 മിനിട്ടുകളിലായിരുന്നു മെൻഡോസയുടെ ഹാട്രിക്ക്. ചെന്നൈയിൻ ടീം രണ്ടാമത്തെ സീസണിൽ നേടുന്ന ആദ്യ ജയമെന്ന പ്രത്യേകത കൂടിയുണ്ട്. രണ്ട് കളികളിൽ നിന്ന് ആറ് പോയിന്റ് നേടിയ എഫ്.സി. പുനെ സിറ്റി എഫ്. സിയാണ് ഒന്നാമത്. രണ്ട് കളികളിൽനിന്ന് ഒരു ജയവും സമനിലയും അടക്കം നാല് പോയിന്റ് നേടിയ കേരളാ ബ്ലാസ്‌റ്റേഴ്‌സാണു രണ്ടാമത്. നിലവിലെ ചാമ്പ്യൻ അത്‌ലറ്റിക്കോ ഡി കൊൽക്കത്തയാണ് മൂന്നാമത്. അവർക്കും രണ്ട് കളികളിൽനിന്ന് ഒരു ജയവും സമനിലയും അടക്കം നാല് പോയിന്റുണ്ടെങ്കിലും ഗോൾ ശരാശരിയിൽ പിന്നിലാണ്. മൂന്ന് കളികളിൽനിന്ന് ഓരോ ജയവും സമനിലയും തോൽവിയും നേടിയ ഗോവ നാല് പോയിന്റുമായി നാലാം സ്ഥാനത്താണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!