കേരള ബഌസ്‌റ്റേഴ്‌സിന് ജയം

ഒന്നിനെതിരെ രണ്ടു ഗോളിന് എഫ്സി ഗോവയെ കീഴടക്കി കേരള ബ്ളാസ്റ്റേഴ്സ് . ഫത്തോര്‍ദയില്‍ മുഹമ്മദ് റാഫിയുടെയും ഹെയ്തിക്കാരന്‍ കെര്‍വന്‍സ് ബെല്‍ഫോര്‍ട്ടിന്റെയും ഉശിരന്‍ ഗോളുകളിലൂടെയായിരുന്നു ബ്ളാസ്റ്റേഴ്സിന്റെ ത്രസിപ്പിക്കുന്ന ജയം. രണ്ടു ഗോളും രണ്ടാം പകുതിയിലായിരുന്നു. രണ്ടാം ജയത്തോടെ ഐഎസ്എല്‍ പോയിന്റ് പട്ടികയില്‍ ബ്ളാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. മൂന്നാമതുള്ള ചെന്നൈയിന്‍ എഫ്സിക്കും നാലാമതുള്ള മുംബൈ സിറ്റി എഫ്സിക്കും എട്ടുവീതം പോയിന്റ്തന്നെയാണ്.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!