ബ്ലാസ്‌റ്റേഴ്‌സ് കൊൽക്കത്തയോട് തോറ്റു

കൊൽക്കത്ത: ബ്രസീലിന്റെ ഇതിഹാസ താരം പെലെ കാഴ്ചക്കാരനായെത്തിയ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോൾ മത്സരത്തിൽ കേരളാ ബ്ലാസ്‌റ്റേഴ്‌സിനു തോൽവി.

ഒന്നിനെതിരേ രണ്ടു ഗോളിനായിരുന്നു തോൽപ്പിച്ചത്. സീസണിൽ ബ്ലാസ്‌റ്റേഴ്‌സ് നേരിടുന്ന ആദ്യത്തെ തോൽവിയാണ്. സ്വന്തം തട്ടകമായ സാൾട്ട് ലേക്ക് സിറ്റി സ്‌റ്റേഡിയത്തിൽ അരാറ്റ ഇസുമിയും ജാവി ലാക്രയുമാണ് നിലവിലെ ചാമ്പ്യൻ കൂടിയായ അത്‌ലറ്റിക്കോ ഡി കൊൽക്കത്തയ്ക്കു വേണ്ടി ഗോളടിച്ചത്. ബ്ലാസ്‌റ്റേഴ്‌സിനു വേണ്ടി ക്രിസ്റ്റഫർ ഡാഗ്‌നൽ ഒരു ഗോൾ മടക്കി. കളി തീരാൻ ഒരു മിനിട്ട് ശേഷിക്കേ ചുവപ്പ് കാർഡ് കണ്ട് മെഹ്താബ് ഹുസൈൻ പുറത്തായത് ബ്ലാസ്‌റ്റേഴ്‌സിനു തിരിച്ചടിയായി.

രണ്ടുവട്ടം മഞ്ഞക്കാർഡ് കണ്ടതാണു മെഹ്താബിനു വിനയായത്. 61,237 പേരാണ് സാൾട്ട് ലേക്ക് സ്‌റ്റേഡിയത്തിൽ മത്സരം കാണാനും പെലെയെ കാണാനുമായെത്തിയത്. ജയത്തോടെ മൂന്ന് കളികളിൽനിന്ന് ഏഴ് പോയിന്റുമായി അത്‌ലറ്റിക്കോ ഡി കൊൽക്കത്ത ഒന്നാം സ്ഥാനത്തെത്തി.
രണ്ട് കളികളിൽനിന്ന് ആറ് പോയിന്റുള്ള പുനെ സിറ്റി രണ്ടാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. മൂന്ന് കളികളിൽനിന്നു നാല് പോയിന്റ് മാത്രം നേടിയ കേരളാ ബ്ലാസ്‌റ്റേഴ്‌സ് മൂന്നാം സ്ഥാനത്താണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!