ബ്ലാസ്‌റ്റേഴ്‌സ് വീണു, തുടർച്ചയായി രണ്ടാം തവണ

കൊച്ചി: എന്തൊക്കെയായിരുന്നു. എല്ലാം ഇന്നലെ വാചക കസറത്തിലൊതുങ്ങി. നിറഞ്ഞു കവിഞ്ഞ ആരാദകർക്കും ടീം ഉടമ സച്ചിനും മുന്നിൽ കൊച്ചി ബ്ലാസ്‌റ്റേഴ്‌സ് തോറ്റു.

റോബർട്ടോ കാർലോസിന്റെ ഡൽഹി ഡൈനാമോസാണ് ഏകപക്ഷീയമായ ഒരു ഗോളിന് ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തിയത്. കോൽക്കത്തക്കെതിരേ പരാജയപ്പെട്ട ടീമിനെ ഉടച്ചു വാർത്താണ് ബ്ലാസ്‌റ്റേഴ്‌സ് കോച്ച് പീറ്റർ ടെയ്‌ലർ ഇന്നലെ കളത്തിലിറക്കിയത്.

87ാം മിനിറ്റിൽ ഫ്‌ളോറന്റ് മലൂദയുടെ ക്രോസിൽ നിന്ന് ഹെഡ്ഡറിലൂടെ റിച്ചാർഡ് ഗാഡ്‌സെയാണ് ഡൽഹിയുടെ വിജയഗോൾ നേടിയത്. ബ്ലാസ്‌റ്റേഴ്‌സിന്റെ തുടർച്ചയായ രണ്ടാം പരാജയമാണിത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!