ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും പരാജയം

പുനെ: ബ്ലാസ്‌റ്റേഴ്‌സിന് രക്ഷയില്ല. ഛത്രിപതി ശിവജി സ്‌റ്റേഡിയത്തില്‍ ഗോള്‍ വര്‍ഷത്തിനു തുടക്കം കുറിച്ച കേരളാ ബ്ലാസ്‌റ്റേഴ്‌സ് തോല്‍വിയും ഏറ്റുവാങ്ങി.

ഒന്നാം മിനിറ്റില്‍ തന്നെ ഗോള്‍ നേടി ആതിഥേയരായ പുണയെ ഞെട്ടിച്ചവര്‍ സൂപ്പര്‍ലീഗില്‍ തുടര്‍ച്ചയായ നാലാം പരാജയം ഏറ്റുവാങ്ങിയാണ് മടങ്ങുന്നത്. ഒന്നാം മിനിറ്റില്‍ തന്നെ ലീഡ് നേടിയ ബ്ലാസ്‌റ്റേഴ്‌സ് രണ്ടിനെതിരെ മൂന്ന് ഗോളിനാണ് പുണെയോട് തോറ്റത്.
നാലാം ജയത്തോടെ പുണെ ഗോവയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തേയ്ക്ക് കുതിച്ചപ്പോള്‍ ഏറ്റവും അവസാനക്കാരായി തുടരാനാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ വിധി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!